Friday, March 7, 2014

:)

ചുംബനങ്ങളുടെ പ്രത്യയശാസ്ത്രം 
വളരെ ലളിതവും സുതാര്യവും 
ആണ് , അവയെപ്പോഴും 
ആളുകൾക്ക് ആനന്ദം മാത്രം 
പകർന്നു നൽകുന്നു... താൽകാലികമായെങ്കിലും 
ദാരിദ്ര്യത്തെ അതിജീവിക്കാനും, വേദനകളെ മറക്കാനും സഹായിക്കുന്നു,
ചിന്തകൾ നെയ്ത ആധികളുടെ ചിലന്തിവലകൾക്കുള്ളിലൂടെ അവ നമുക്ക് പൂക്കളെയും ശലഭങ്ങളെയും
കാണിച്ചു തരുന്നു ...

പ്രിയപ്പെട്ടവളെ നീ എന്നെ
ചുംബിക്കുക കാരണം
അതെന്നെ സന്തോഷവാനാക്കുന്നു ,
ആൾക്കൂട്ടത്തിലുംആർപ്പുവിളികൾക്കിടയി ലും അതെന്നെ പച്ചമനുഷ്യനാക്കി മാറ്റുന്നു ..
നീ എന്നെ ചുംബിക്കാതെ
കടന്നു പോയ ഓരോ ദിവസങ്ങളെയും ഞാൻ മറന്നു കളയട്ടെ ,
അവയൊന്നും തന്നെ പൂർണ്ണത കൈവരിച്ചിരിന്നില്ലെന്ന് ഇന്ന് ഞാനറിയുന്നു ...,

kadappadu : 
Djinn Airheads

നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ .....

ഇത് സത്യമാണോ, കെട്ടുകഥയാണോ എന്നൊന്നുമറിയില്ല... പക്ഷെ ഇത് വായിക്കണം.
കോഴിക്കോട് പെരുവണ്ണമുഴിക്കടുത്ത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത സഹ്ല എന്ന കൊച്ചനുജത്തിയുടെതെന്നു പറഞ്ഞു പ്രചരിക്കുന്ന ഡയറി കുറിപ്പ്.. അത് ചിലപ്പോ സഹലയുടെ വരികളാവാം...അല്ലാതിരിക്കാം....എന്തായാലും അതിലൂടെ നാം കാണുന്നത് അവളുടെ മനസ്സാണ്. അവള്‍ പറയാന്‍ ബാക്കി വെച്ചത്. മഗ്ലീഷില്‍ എന്‍റെ ഇന്‍ബോക്സില്‍ എത്തിയ വരികള്‍ ഞാനിവിടെ രൂപമാറ്റം നടത്തുന്നു. ആശയം ചോരാതെ സൌകര്യത്തിനായി ഭാഷ മാറ്റുന്നു.

*** *** *** *** ***

പ്രിയപ്പെട്ടവരോട്,
ഒരുപാട് കുറ്റബോധത്തോടെ തലകുനിച്ചാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്‌. നിങ്ങള്‍ ഇത് വായിക്കുന്ന സമയത്ത് ഞാന്‍ ഈ ലോകത്ത് നിന്ന് തന്നെ പോയിട്ടുണ്ടാവും... ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിവെച്ചും ജീവിച്ചു കൊതി തീരാതെയുമാണ് ഞാന്‍ പോകുന്നത്. സാധാരണ ഏതൊരാള്‍ക്കും ഉണ്ടായിരുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും എനിക്കുമുണ്ടായിരുന്നു. ഒത്തിരി പഠിക്കണം, നല്ല ജോലി, ചോര്‍ന്നൊലിക്കാത്തൊരു വീട്. പിന്നെ ഭര്‍ത്താവ്, കുട്ടികള്‍ അവരോടൊത്തുള്ള നല്ല ജീവിതം. അങ്ങിനയങ്ങിനെ.....പക്ഷേ എല്ലാവരുടെയും ആഗ്രഹം നടക്കണമെന്നില്ലല്ലോ......

അത്യാവശ്യം സൌന്ദര്യം ഉണ്ടായിരുന്നു എനിക്ക്. പല ചെറുപ്പക്കാരുടെയും നോട്ടം എന്റെ പിറകിലുണ്ടായിരുന്നത് ഞാന്‍ അറിഞ്ഞിരുന്നു. സുഹൃത്ത് ആക്കാനും കാമുകിയാകാനും ഭാര്യയാക്കാനും ആഗ്രഹിച്ചവര്‍ ഉണ്ടായിരുന്നു. സഹപാഠികള്‍ ചിലര്‍ അവരുടെ ഇക്കമാര്‍ക്ക് പോലും എന്നെ കല്യാണം ആലോചിച്ചിരിന്നു. അന്നൊന്നും എനിക്കവരോട് വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞില്ല. മറ്റൊന്നും കൊണ്ടല്ല. അന്നെനിക്ക് പതിനാലു വയസ്സ് തികയുന്നതെയൊള്ളൂ...

ഹൈസ്കൂള്‍ ജീവിതത്തിനിടയില്‍ എപ്പോഴോ എന്‍റെ മനസ്സിലും ആഗ്രഹങ്ങള്‍ മൊട്ടിട്ടു. പ്രായത്തിന്‍റെ മാറ്റം എന്‍റെ മനസ്സിനെയും ശരീരത്തിനേയും നന്നായി ബാധിച്ചു. എല്ലാ കൌമാരക്കാരെ പോലെ എനിക്കും മനസ്സില്‍ പ്രണയം മൊട്ടിട്ടു. പൊടിമീശ വളര്‍ന്ന ആണ്‍ കുട്ടികളോട് എനിക്കും ഇഷ്ടം തോന്നി തുടങ്ങി. നാണവും ഭയവും ആ ഇഷ്ടങ്ങളെ എന്‍റെ മനസ്സില്‍ തന്നെ കുഴിച്ചു മൂടി. എങ്കിലും കണ്ണിനു കൌതുകമുണ്ടാക്കിയ പല മുഖങ്ങളും എന്‍റെ ഉറക്കം കെടുത്തി. അല്ലാഹുവിനെയും വീട്ടുകാരെയും ഓര്‍ത്തു ഞാനതെല്ലാം ക്ഷമിച്ചു. ഞാന്‍ സ്വയം നിയന്ത്രിച്ചു. പിന്നീട് എപ്പോഴാണ് ഈ ചിന്ത നഷ്ടപ്പെട്ടത് എന്ന് എനിക്കറിയില്ല....

പ്രായത്തിന്‍റെ അറിവില്ലായ്മ കൊണ്ടോ എന്‍റെ ഭാഗ്യ ദോഷം കൊണ്ടോ എന്നറിയില്ല എപ്പോഴോ ഞാന്‍ ഒരു പയ്യനെ സ്നേഹിച്ചു തുടങ്ങി.അവന്‍റെ നോട്ടവും മുനവെച്ചുള്ള സംസാരവും വഴിയരികില്‍ എനിക്കായി മാത്രമുള്ള (അല്ല, ഞാന്‍ അങ്ങിനെ കരുതിയ) കാത്തിരിപ്പും എന്നില്‍ , പേരറിയാത്തൊരു വികാരം ഉണ്ടാക്കി. എന്നിരുന്നാലും ആദ്യമൊന്നും ഞാനവനു പിടി കൊടുത്തില്ല. പിന്നെപിന്നെ എനിക്കവനെ കാണാതിരിക്കാന്‍ പറ്റാത്ത അവസ്ഥയായി. അവന്‍ എന്നെ കാത്തിരുന്ന വഴികളില്‍ ഞാന്‍ അവനുവേണ്ടി കാത്തു നിന്ന്. അവന്‍ കാണാതിരിക്കാന്‍ ഞാന്‍ താഴ്ത്തി നടന്ന എന്‍റെ മുഖം അവനെ നോക്കി പുഞ്ചിരിച്ചു തുടങ്ങി. ഒരിക്കല്‍ ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച അവന്‍റെ ഇഷ്ടം അവന്‍ എന്നോട് തുറന്നു പറഞ്ഞു. പിന്നെ അല്പം സംസാരിച്ചു. പയ്യെ പയ്യെ ആ കൂടി കാഴ്ചകള്‍ സ്ഥിരമായി.

ഇപ്പോള്‍ ഞാനൊരു കാമുകിയായി. എന്‍റെ എല്ലാ കാര്യങ്ങളും ഞാനവനോട് തുറന്നു പറയുമായിരുന്നു. അന്നൊരിക്കല്‍ അവനെനിക്കൊരു മൊബൈല്‍ഫോണ്‍ തന്നു. വിളിക്കുന്ന ശബ്ദം കേള്‍ക്കാതെ വൈബ്രേഷന്‍ മോഡില്‍ വീട്ടുകാര്‍ അറിയാതെ ഞാന്‍ ആ ഫോണ്‍ ഉപയോഗിച്ചു. രാത്രിയുടെ മൂഖതയില്‍ ആ ഫോണിന്‍റെ വിറയല്‍ കേള്‍ക്കാന്‍ കിടക്കപ്പായയില്‍ ഉറങ്ങാതെ ഞാന്‍ കിടന്നു. മിക്ക രാത്രികളിലും എന്‍റെ മനസ്സിന് കുളിരേകിക്കൊണ്ട് ആ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്തു. സ്വകാര്യമായ മണിക്കൂറുകള്‍. സ്വരം കൊണ്ട് സ്വര്‍ഗ്ഗം രചിച്ച രാത്രികള്‍ അങ്ങിനെ കടന്നു പോയി.

രാത്രിയിലെ ആ സംസാരങ്ങള്‍ എന്നെ വല്ലാതെ നശിപ്പിക്കുന്നുണ്ടായിരുന്നു. എന്റെ വിവരക്കേട് കൊണ്ട് പക്ഷെ അന്നെനിക്ക് അത് മനസിലായില്ല. ഞാനറിയാതെ എന്‍റെ മനസ്സില്‍ മറ്റൊരു 'കാമു_കി' വളരുന്നുണ്ടായിരുന്നു. ഒരിക്കല്‍ ഒരു കൂട്ടുകാരിയുടെ കല്യാണവീട്ടില്‍ വെച്ച് ഞങ്ങള്‍ക്ക് വീണു കിട്ടിയ ഒരു സ്വകാര്യ നിമിഷത്തില്‍ ...........................(എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല). എങ്കിലും തികച്ചും മാന്യമായി പെരുമാറിയ അവനില്‍ എനിക്ക് സംശയമൊന്നും തോന്നിയില്ല. എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. അവനു മൊബൈലില്‍ എന്‍റെ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ വിലക്കിയെങ്കിലും മനസ്സ് കൊണ്ട് അവനു മുന്നില്‍ പോസ് ചെയ്യാന്‍ കൊതിച്ചു. പിന്നെ യാന്തികമായി ഞാന്‍ അങ്ങിനെ നിന്ന് കൊടുക്കുകയും ചെയ്തു. ആ ദിവസം അങ്ങിനെ അവസാനിച്ചു.

പിറ്റേന്ന് സ്കൂളില്‍ എത്തിയ എന്നെ അവന്‍ കാണാന്‍ വന്നു. ആ കൂടിക്കാഴ്ച ഞാനും കൊതിച്ചിരുന്നു.മധുവാര്‍ന്ന അവന്‍റെ സമ്മാനങ്ങള്‍ എനിക്ക് പ്രാണനേക്കാള്‍ പ്രിയപ്പെട്ടതായി. ഒരിക്കല്‍ സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ അവന്‍ എന്നെ കാത്തു നിന്നു. സ്വകാര്യമായി എന്തോ പറയാനുണ്ടെന്ന് പറഞ്ഞ് അവന്‍ എന്നെ അടുത്ത മരച്ചുവട്ടിലേക്ക് ക്ഷണിച്ചു. അവന്‍റെ കൊതിപ്പിക്കുന്ന ചിരിയില്‍, ത്രസിപ്പിക്കുന്ന ചൊടിയില്‍, കണ്ണിലെ തീക്ഷ്ണതയില്‍ ഞാന്‍ ഭ്രമിച്ചു. അത് കൊണ്ട് തന്നെ മരച്ചുവട്ടില്‍ നിന്ന് കുറ്റിക്കാട്ടിലേക്കും അവിടുന്ന് വനത്തിലേക്കും യാന്തികമായി ഞാനവനെ പിന്തുടര്‍ന്നു. അതിനിടയിലെപ്പോഴോ അവനെന്നെ വാരിപ്പുണര്‍ന്നു. തെറ്റാണെന്നറിഞ്ഞിട്ടും അവനോടുള്ള ഇഷ്ടം കൊണ്ട് ഞാന്‍ അതില്‍ മയങ്ങിപ്പോയി.വീണ്ടും വീണ്ടും അവനിലേക്ക്‌ ആഴ്ന്നിറങ്ങാന്‍ എന്‍റെ മനസ്സും ശരീരവും എന്നെ നിര്‍ബന്ധിച്ചു. പവിത്രമായി ഞാന്‍ കൊണ്ടുനടന്ന മാനം പോലും എനിക്ക് സംരക്ഷിക്കാനായില്ല.

എല്ലാം കഴിഞ്ഞു ഞാന്‍ വീട്ടിലെത്തുമ്പോള്‍ മനസ്സ് നിറയെ ഭീതിയും കുറ്റബോധവുമായിരുന്നു. ഭക്ഷണം വിളമ്പി വെച്ച് എന്നെ കാത്തിരുന്ന എന്‍റെ പൊന്നുമ്മച്ചിയുടെ മുഖത്തുപോലും എനിക്ക് നോക്കാന്‍ കഴിഞ്ഞില്ല. എന്തായിരിക്കും ഇനി സംഭവിക്കുക എന്ന ചിന്ത എന്നെ വല്ലാതെ ഭീതിപ്പെടുത്തി. വീട്ടില്‍ ആരോടും ഒന്നും പറഞ്ഞില്ല. ഇത്രയൊക്കെ ആയിട്ടും എനിക്കവനെ വെറുക്കാന്‍ കഴിഞ്ഞില്ല. ഭയം നിറഞ്ഞ രാത്രിയിലും അവന്‍റെ വിളിക്കായി ഞാന്‍ കാതോര്‍ത്തു കിടന്നു. രാത്രി എത്ര സമയമായി എന്നറിയില്ല, എങ്കിലും പകുതിയിലും വൈകി ആ ഫോണ്‍ വിറച്ചു തുടങ്ങി. ആദ്യം എടുക്കാന്‍ ധൈര്യം വന്നില്ല. കുറ്റബോധത്തോട് മത്സരിച്ചു ജയിച്ച അവനോടുള്ള ഇഷ്ടം ആ ഫോണ്‍ എടുക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. ഒരാവേശത്തിലും അറിവില്ലയ്മയിലും അരുതാത്തത് ചെയ്തതിലുള്ള കുറ്റബോധവും ക്ഷമാപണവുമായി അവന്‍റെ വാക്കുകള്‍ എന്‍റെ കാതില്‍ മന്ത്രിച്ചു. ആ വാക്കുകള്‍ എനിക്ക് അവനോടുണ്ടായ ചെറിയ നീരസം പോലും കഴുകിക്കളഞ്ഞു. വാക്കുകളില്‍ മയങ്ങിയ ഞാന്‍ വീണ്ടും അവനിലലിയാന്‍ കൊതിച്ചു. ആവേശത്തില്‍ ചെയ്തു കുറ്റബോധത്തില്‍ അവസാനിച്ച ഒന്ന് രണ്ടു അനുഭവങ്ങള്‍ വേറെയും ഉണ്ടായി.....

കടിഞ്ഞാണില്ലാതെ പോകുന്ന ഈ ബന്ധം പുറത്തായാല്‍ വീട്ടില്‍ കൂട്ട ആത്മഹത്യ ഉണ്ടാകുമെന്ന ചിന്തിച്ച ഞാന്‍ എല്ലാം ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. രാത്രി ഫോണ്‍ കയ്യില്‍ വെക്കാതെ ഓഫ്‌ ചെയ്തു ബാഗില്‍ സൂക്ഷിച്ചു. ഒരിക്കല്‍ സ്കൂളില്‍ വന്ന അവന്‍ ചിരിച്ചു കൊണ്ട് തന്നെ കുശലം ചോദിച്ചു. അവസാനം പിരിയാന്‍ സമയം ക്ലാസ്സിലെത്തിയാല്‍ ഫോണ്‍ നോക്കണമെന്നും അതില്‍ ഒരു മെസേജ് ഉണ്ട്, അത് വായിക്കണമെന്നും പറഞ്ഞു. ഞാന്‍ ഓടിച്ചെന്നു ഫോണ്‍ ഓണ്‍ ചെയ്തു. മെസ്സഞ്ചറില്‍ ഒരു ഫോട്ടോ വന്നു കിടക്കുന്നു. അത് തുറന്ന ഞാന്‍ ഞെട്ടിപ്പോയി. ഒരുതരി നൂല്‍ബന്ധമില്ലാതെ ഞാന്‍ അവന്‍റെ കൂടെ കൊടും കാട്ടില്‍ കെട്ടിപിണഞ്ഞു കിടക്കുന്നു. ഞാന്‍ ഞെട്ടിത്തരിച്ചു പോയി. ഈ നിമിഷത്തില്‍ ഈ ഭൂമി പിളര്‍ന്നു താഴോട്ട് പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. ഭയന്ന് വിറയ്ക്കുന്ന എന്‍റെ കൈകള്‍ വിറപ്പിച്ചു കൊണ്ട് ആ മൊബൈല്‍ വീണ്ടും വിറപ്പിച്ചു. "വൈകീട്ട് കാണാം. ഞാന്‍ അവിടെ ഉണ്ടാവും...". ഞാന്‍ ആകെ തകര്‍ന്നു പോയി. ഇനി എന്ത് ചെയ്യും? എങ്ങിനെ അവന്‍റെ കയ്യിലെ ഫോട്ടോസ് നശിപ്പിക്കും. ക്ലാസ് കഴിയുവോളം മനസിനൊരു സമാധാനവും ഉണ്ടായില്ല. ഡെസ്കില്‍ കിടന്നു കുറെ കരഞ്ഞു. രണ്ടും കല്‍പ്പിച്ചു സ്കൂള്‍ വിട്ട ഉടനെ ഞാന്‍ അവനെ കാണാന്‍ ചെന്നു. രക്ഷിക്കണമെന്നും എന്‍റെ ഭാവി നശിപ്പിക്കരുതെന്നും കരഞ്ഞു യാചിച്ചു. എന്നെ സമാധാനിപ്പിച്ചു കൊണ്ട് അവന്‍ എന്നെ കൊണ്ട് പോയത് ആ പഴയ കാട്ടിലേക്ക്. അവിടെ അവനെ കൂടാതെ വേറെയും നാല് ചെറുപ്പാക്കാര്‍. എല്ലാവരും അവന്‍റെ സമപ്രായക്കാരായ കൂട്ടുകാര്‍. പേടിച്ചു പിന്തിരിഞ്ഞു ഓടാന്‍ ശ്രമിച്ച എന്നെ അവര്‍ കടന്നു പിടിച്ചു. അവരുടെയൊക്കെ വിലപിടിച്ച ഫോണുകളില്‍ എന്‍റെ നഗ്നചിത്രങ്ങള്‍. അവര്‍ക്ക് വേണ്ടി വഴങ്ങാനുള്ള ഭീഷണിയും. ഞാന്‍ എല്ലാവരുടെയും കാലു പിടിച്ചു കെഞ്ചി നോക്കി. പിഞ്ചു കുഞ്ഞിനേയും പലുകിളവിയെയും പോലും കാമാത്തിനിരയാക്കുന്ന കാമവെറിയന്‍മാര്‍ക്ക് മുന്നില്‍ എന്‍റെ കണ്ണീരിനെന്തു വില? കരഞ്ഞു തലതാഴ്ത്തി നില്‍ക്കുന്ന എന്‍റെ മുടിക്കുത്തില്‍ പിടിച്ചു ഉയര്‍ത്തിപ്പിച്ചു ഒരുത്തന്‍ അവന്‍റെ ഫോണിലെ ചലിക്കുന്ന എന്‍റെ നഗ്ന ചിത്രം കാണിച്ചുകൊണ്ട് പറഞ്ഞു "ഇത് നെറ്റിലൂടെ നാട് മുഴുവന്‍ പാടാവാണോ അതോ ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നോ??" എല്ലാ ശക്തിയും ചോര്‍ന്നു പോയ എനിക്ക് എതിര്‍ക്കാനുള്ള ശക്തി ഇല്ലായിരുന്നു. ഒന്ന് കരയാന്‍ പോലും കഴിയാതെ ഞാന്‍ ആകെ തളര്‍ന്നു കിടന്നെ എന്നെ അവര്‍ അവരുടെ കാമാപൂര്‍ത്തീകരണത്തിന് പാത്രമാക്കി. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എന്‍റെ ശരീരവും അവരുടെ കയ്യിലെ വീഡിയോ ഫോണും മാറികൊണ്ടിരിന്നു.

എല്ലാം നഷ്ടപെട്ടു തളര്‍ന്നു കിടന്ന എന്നെ പിടിച്ചു എഴുന്നേല്പിച്ചുകൊണ്ട് അവരിലോരുതന്‍ പറഞ്ഞു. "അടുത്ത പത്തു ദിവസത്തിനുള്ളില്‍ നീ ഈ ലോകത്ത് നിന്ന് എന്നെന്നേക്കുമായി ഇല്ലാതാവണം. ഇല്ലെങ്കില്‍ നിന്‍റെ ഈ ലീലകള്‍ നാട് മുഴുവന്‍ കാണും..നീയും നിന്റെ കുടുംബവും നാറും...ഓര്‍ത്തോ...!!"

ഒരു വര്‍ഷത്തിന്‍റെ ദൈര്‍ഘ്യമുള്ള ഒരു ആഴ്ച കടന്നു പോയി. അവര്‍ തന്ന സമയത്തില്‍ ഇന്നേക്ക് എട്ടു ദിവസം കഴിഞ്ഞു. പഴയ ഫോണില്‍ ഇപ്പോള്‍ വിളികളില്ല. മിസ്സ്‌കാളുകളും ഇല്ല. ഇപ്പോള്‍ ഒരു മെസേജ് വന്നിരിക്കുന്നു. "രണ്ടു ദിവസം കൂടിയേ നിന്‍റെ ഈ ജീവിതം ഈ ഭൂമിയില്‍ ഉണ്ടാവൂ....ഉണ്ടാവാന്‍ പാടുള്ളൂ ......ഇല്ലെങ്കില്‍ ........" ഇല്ലെങ്കില്‍.....എന്താ സംഭവിക്കുക? എനിക്ക് എന്നെ നഷ്ടമാവുകയാണ്. ജീവിച്ചു കൊതി തീരാത്ത ഞാന്‍. ഇനിയും ജീവിച്ചാല്‍ അവര്‍ എന്‍റെ ഫോട്ടോ .......എനിക്ക് ആലോചിക്കാന്‍ പോലുമാവുന്നില്ല. എന്‍റെ തെറ്റിന് ഫലമായി ഉമ്മച്ചിയും വാപ്പചിയും അനിയനും ഒരു തുണ്ട് കയറില്‍ ജീവനൊതുക്കേണ്ടി വന്നാല്‍....
ഞാന്‍ വളരുംബോഴേക്കും സ്വന്തമായി നല്ലൊരു വീടുവെക്കാന്‍ ആശിച്ചു പരാജയപ്പെട്ട, ഞങ്ങള്‍ക്ക് മുന്നില്‍ സ്നേഹം കൊണ്ട് ജയിച്ച എന്‍റെ ഉപ്പച്ചി.... ഉള്ള സൌകര്യത്തില്‍ വേണ്ടതെല്ലാം ഒരുക്കി തന്നു സ്കൂളിലേക്ക് പറഞ്ഞയച്ചു ആധിയോടെ കാത്തിരിക്കുന്ന ഉമ്മച്ചി.... നിഷ്കളങ്കമായി, എന്നെ എന്നെക്കാളേറെ സ്നേഹിക്കുന്ന എന്‍റെ കുഞ്ഞനിയന്‍...
വേണ്ട, തെറ്റുകാരി ഞാനാണ്. ഞാനാണ് ഇല്ലതാവേണ്ടവള്‍.. കൌമാരത്തിന്‍റെ പ്രസരിപ്പില്‍ ഒന്നും ആലോചിക്കാതെ അന്യ പുരുഷനു മുന്നില്‍ ശരീരം സമ്മാനിച്ച ഞാനാണ് മരിക്കേണ്ടവള്‍. അത് കൊണ്ട് ഞാന്‍ പോവുന്നു.

എങ്കിലും എന്‍റെ സഹോദരന്മാരെ,
എന്നെ പോലെ അനേകം പെണ്‍കുട്ടികള്‍ ഇതേ കെണിയില്‍ പെട്ടത് എനിക്കറിയാം. എല്ലാവരുടെയും അനുഭവങ്ങള്‍ ഇത് പോലെയൊക്കെ തന്നെ. അവരെ ഉപദേശിക്കാനുള്ള അര്‍ഹതയില്ലെനിക്ക്. അത് കൊണ്ട് നിങ്ങള്‍ ഈ വിവരം നമ്മുടെ സഹോദരിമാരെയും അറിയിക്കുക. എനിക്ക് പിറകെ ഈ വഴിയില്‍ ഒരു പെണ്‍കുട്ടിയും ഇനി ഭൂമിക്കു വളമാകരുത്. ഞങ്ങളെ രക്ഷിക്കാനും ചതിക്കുഴികള്‍ സവിസ്തരം മനസ്സിലാക്കിതരുവാനും ഒരു സഹോദരങ്ങളും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ എന്ന് കണ്ണീരിന്‍റെ ഭാഷയില്‍ യാചിച്ചു കൊണ്ട്, മാപ്പപേക്ഷിച്ചു കൊണ്ട് ഞാന്‍ പോവുന്നു. ആര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത ലോകത്തേക്ക്. ഖബറിലെ ശിക്ഷ എനിക്കുണ്ടാവരുതേ....അങ്ങിനെ ഉണ്ടായാല്‍ ഞാന്‍ എന്താ ചെയ്യാ..എനിക്കറിയില്ല. എല്ലാവരും ഈ സഹോദരിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.
എന്ന്
സഹ്ല പി.എ

====================
രാത്രി വൈകിയാണ് ഈ മെസേജ് എന്‍റെ ഇന്‍ബോക്സില്‍ എത്തിയത്. കിടക്കയില്‍ കിടന്നു കൊണ്ട് ഞാനിതു വായിച്ചു. കണ്ണീരിന്‍റെ കനമുള്ള വരികള്‍ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു. ഇത്രേയും പറഞ്ഞു കൊണ്ടാവും അവള്‍ ഒരു തുണ്ട് കയറില്‍.......... ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനിയൊരിക്കലും കാണാനിടയില്ലാത്ത കൊച്ചനുജത്തി സഹ്ലയെ മരണത്തിനു വിട്ടുകൊടുക്കാന്‍ മനസ്സ് വന്നില്ല. അവളുടെ സഹജീവി എന്ന നിലയില്‍ ഒരു കുറ്റബോധം എന്നെയും അലട്ടി. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു...

***** ******* ******** ********
അവള്‍ ഐ സി യു വില്‍ ആണ്. ഇനിയും ബോധം വന്നിട്ടില്ല. വീട്ടുകാരും കൂട്ടുകാരും പ്രതീക്ഷയോടെ പ്രാര്‍ത്ഥനയോടെ അവള്‍ക്കു വേണ്ടി കാത്തിരിക്കുന്നു. ഞാനും. ഞാനവള്‍ക്കരികില്‍ തന്നെയുണ്ട്. അവള്‍ ഉണരുന്നത് നോക്കി.... മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി...ഒരു ചെറിയ ഞെരക്കം....കട്ടിലിനു സമീപത്തെ മെഷിനറികള്‍ ഭയപ്പെടുത്തുന്ന ശബ്ദമുണ്ടാക്കി. ഞാന്‍ ഡോക്ടറെ വിളിച്ചു
"പേടിക്കേണ്ട, ബോധം വന്നു"

"അല്‍ഹംദു ലില്ലാഹ് " ഞാന്‍ അല്ലാഹുവിനെ സ്തുതിച്ചു.

"ഞാന്‍... ഞാന്‍ എവിടെ..?" അവള്‍ വെപ്രാളപ്പെട്ടു.

"പേടിക്കേണ്ട, ഒന്നും സംഭവിച്ചിട്ടില്ല.....സമാധാനമായിരിക്കൂ..." ഞാന്‍ അവളെ ആശ്വസിപ്പിച്ചു.

"എന്തിനാ എന്നെ ആശുപത്രിയിലാക്കിയത്, എന്നെ കൊന്നേക്കൂ.... എനിക്ക് മരിക്കണം..."

"അതിനു നീ എന്ത് തെറ്റാണ് ചെയ്തത്? ചെയ്തത് മുഴുവന്‍ അവരല്ലേ? അവരെ ഇവിടെ സുഖിക്കാന്‍ വിട്ടിട്ടു നീ പോയാല്‍ എങ്ങിനെ?"

"അവര്‍ എന്നെ നശിപ്പിക്കും മുര്‍ത്തൂ.....എന്‍റെ ജീവിതം അവര്‍ തകര്‍ത്തു. ഞാന്‍ ജീവിച്ചിരുന്നാല്‍ എന്‍റെ കുടുംബത്തിനെയും അവര്‍ കൊല്ലാ കൊല ചെയ്യും...അതോണ്ടാ ഞാന്‍..."

"നിനക്കെന്തു കുടുംബം, അവരോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടെകില്‍ നീ പണി ചെയ്യുമായിരുന്നോ. നീ ഇല്ലാതായാല്‍ അവര്‍ക്ക് സമാധാനമാവും എന്ന് നീ കരുതുന്നുണ്ടോ?"

"പട്ടിണിയും പ്രരബ്ധവുമായി കഴിഞ്ഞിട്ട് പോലും ഒരു കുറവും വരുത്താതെ എന്നെ സ്നേഹിച്ച എന്‍റെ ഉപ്പച്ചി, ഞാന്‍ കാരണത്താല്‍ മറ്റുള്ളവര്‍ക്കിടയില്‍ തല ഉയര്‍ത്താന്‍ പറ്റാതെ ജീവിക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല മുര്‍ത്തൂ. പിന്നെ ഞാനെന്താ ചെയ്യേണ്ടിയിരുന്നത്? ഒരിക്കലും ഒന്ന് തുറിച്ചു നോക്കുകപോലും ചെയ്യാത്ത ഉപ്പച്ചി എന്നോട് ദേഷ്യം പിടിക്കുന്നത് എനിക്ക് ഓര്‍ക്കാന്‍ പോലും കഴിഞ്ഞില്ല.."

"നീ ഇല്ലാതായാലും അവര്‍ക്ക് ആ അവസ്ഥ ഉണ്ടാവും. പക്ഷെ നീ കാണില്ലെന്ന് മാത്രം. എല്ലാവരെയും അപമാനത്തിലേക്ക് തള്ളിവിട്ടു നിനക്ക് മാത്രം രക്ഷപ്പെടാന്‍....അല്ലെ? അത് നിന്‍റെ സ്വാര്‍ത്ഥതയാണ്."

"ഒരിക്കലുമല്ല....എന്‍റെ ഭീതിയാണ്..... എന്നെ നശിപ്പിച്ചവരുള്ള ഈ ലോകത്ത് ജീവിക്കാന്‍ എനിക്ക് പേടിയാണ്."

"അല്ല... നിനക്ക് സ്വാര്‍ത്ഥത തന്നെയാണ്. നിന്‍റെ ഡയറി കുറിപ്പ് വായിച്ചു കരഞ്ഞവനാണ് ഞാന്‍. അപ്പൊ അത് അനുഭവച്ച നിന്‍റെ അവസ്ഥ എനിക്കൂഹിക്കാം. ആ ആവസ്ഥ എന്നേക്കാള്‍ അറിയുന്ന നീ, അതേ അവസ്ഥ അനുഭവിക്കുന്ന സഹോദരിമാരെ ആ കഴുകന്മാര്‍ക്കിടയില്‍ ജീവിക്കാന്‍ വിട്ടിട്ടു രക്ഷപെടാന്‍ നോക്കുന്ന നിന്നെ ഞാന്‍ സ്വാര്‍ത്ഥ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റ്?"

"ഞാനല്ല, ആര് വിജാരിച്ചാലും അവരെ രക്ഷിക്കാന്‍ കഴിയില്ല. എന്നെയും. അത് ഞങ്ങളുടെ വിധിയാണ്. അത് ഞങ്ങള്‍ അനുഭവിച്ചേ തീരൂ...."

"അത് നിന്‍റെ തോന്നലാണ്. നിന്നെ ശല്യം ചെയ്ത, നശിപ്പിച്ച അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നാല്‍, ജയിലിലടച്ചാല്‍ പിന്നെ നിനക്കിവിടെ ജീവിച്ചൂടെ?"

"നാട്ടിലെ ജനങ്ങളില്‍ പകുതിയോളം പേരെ ജയിലിലടക്കാന്‍ പറ്റുമോ മുര്‍ത്തൂ??"

"നാട്ടിലെ മുഴുവന്‍ പേരോ? അവര്‍ നാലഞ്ചു പേരല്ലേ ഒള്ളൂ?"

"അവിടെയാണ് നിനക്ക് തെറ്റിയത്. എനിക്ക് പറ്റിയ തെറ്റ് ഞാനറിയാതെ ഒരുത്തന്‍ പകര്‍ത്തിയത് അവനറിഞ്ഞു കൊണ്ട് നാല് പേര്‍ക്ക് കൈമാറാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അറിഞ്ഞും അറിയാതെയും അത് ലോകം മുഴുവന്‍ പ്രചരിക്കാന്‍ മിനുട്ടുകള്‍ പോരെ...? എന്റെ അവസ്തയരിഞ്ഞു നീയന്നെ അന്വേഷിച്ചു ഇവിടെയെത്തി. സന്തോഷം. നീ എന്നെ കണ്ടില്ലായിരുന്നെങ്കില്‍ എന്നെങ്കിലും ഒരിക്കല്‍ എന്‍റെ വീഡിയോ നിന്‍റെ മൊബൈലില്‍ വന്നാല്‍ നീ വിഷമിക്കുമോ? ഒരിക്കലുമില്ല. കുളി മുറിയിലും കിടപ്പുമുറിയിലും മറ്റു സ്വകാര്യ നിമിഷത്തിലും നിങ്ങള്‍ക്ക് മുളപൊട്ടുന്ന കാമത്തിന് നിറം നല്‍കാന്‍ എന്‍റെ വീഡിയോ നിങ്ങള്‍ ഉപയോഗിക്കില്ലെ? കൂട്ടുകാര്‍ പുതിയ വറൈറ്റി വല്ലതുമുണ്ടോ എന്നന്വേഷിച്ചു വരുമ്പോള്‍ അവരുടെ മൊബൈലിലേക്കും നീ അത് പകര്‍ന്നു നല്‍കില്ലേ? ഇവിടെ ആ അഞ്ചു പേരെ പോലെ കുറ്റക്കാരാണ് നീയുള്‍പ്പെടുന്ന അനേകായിരം ചെറുപ്പക്കാര്‍....ചെറുപ്പക്കാര്‍ മാത്രമല്ല. കിളവന്മാര്‍ വരെ.....അല്ല എന്ന് നിനക്ക് പറയാനൊക്കുമോ?"

"അത്...അത്....... " എനിക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു....

"ഇല്ല....അതിനു മറുപടി തരാന്‍ നിനക്കൊക്കില്ല. അതാണ്‌ ഞാന്‍ പറഞ്ഞത് എന്നോട് തെറ്റ് ചെയ്തവരെ മുഴുവന്‍ ജയിലിലടക്കാന്‍ സാധിക്കില്ല. അത്തരം തെറ്റു ഒരിക്കലും ചെയ്തിട്ടില്ലെന്ന് നിനക്ക് പോലും പറയാന്‍ പറ്റില്ല. നിങ്ങള്‍ കാണുന്ന, നെറ്റിലും ബ്ലുടൂത്ത് വഴിയും പ്രചരിപ്പിക്കുന്ന ഓരോ വീഡിയോക്ക് പിറകിലും എന്നെ പോലെയുള്ള പെണ്‍കുട്ടികളുടെ കണ്ണീരിന്‍റെ കഥയുണ്ടാവും. ദൈവത്തിന്‍റെ ശിക്ഷമാത്രമല്ല ഞങ്ങളുടെയൊക്കെ ആത്മാവിന്‍റെ ശാപവും നിങ്ങളെ പിന്തുടരും...."

"സഹല, നീ പറയുന്നത് സത്യമാണ്....എനിക്ക് ന്യായീകരണമില്ല. തെറ്റുകള്‍ എനിക്കും സംഭവിച്ചിട്ടുണ്ട്. ഞാനതിന്‍റെ ഗൌരവം മനസ്സിലാക്കുന്നു. എങ്കിലും ഒന്ന് ചോദിക്കട്ടെ, നിന്നെ തകര്‍ത്തവരിലെ പ്രധാനികളെ പിടിപ്പിചാലെങ്കിലും നിനക്ക് മരിക്കാതിരുന്നു കൂടെ?"

"ഇനി ചിലരെ അടച്ചാല്‍ തന്നെ അവര്‍ പുറത്തു വന്നാലും എന്റെ അവസ്ഥ ഇതല്ലേ, നാല്ലൊരു വിദ്യാഭ്യാസം ജോലി കുടുംബം എന്തെങ്കിലും എനിക്കുണ്ടാവുമോ? മനുഷ്യന്‍റെ സഹതാപത്തിന് ഒരു ദിവസത്തില്‍ കൂടുതല്‍ ആയുസ്സില്ല മുര്‍ത്തൂ...അത് കഴിഞ്ഞാല്‍ എന്നും ഭൂമിക്കൊരു ഭാരമായി ഞങ്ങളിവിടെ ജീവിക്കും..."

"അല്ല, എന്നെ അങ്ങിനെ കൂട്ടരുത്....ഞാന്‍ നിന്നോട് കാണിക്കുന്ന അടുപ്പം ആത്മാര്‍ഥമായിട്ടാണ്."

"എനിക്ക് ഒരു ജീവിതം തരാന്‍ നിനക്ക് പറ്റ്വോ?"

"പറ്റും"

"ഹ..ഹ...ഒരു ആവേശത്തിന് അങ്ങിനെയൊക്കെ പറയാം...നിന്‍റെ വീട്ടുകാര്‍ സമ്മതിക്കുമോ എന്നെ പോലെ ഒരുത്തിയെ കൂടെ കൂട്ടാന്‍....അത് കാരണം നിനക്ക് സമൂഹത്തിലനുഭാവിക്കേണ്ടി വരുന്ന അപമാനത്തെ കുറിച്ച് നീ ചിന്തിച്ചോ?"

"നാട്ടുകാരുടെ വിഷയം വിട്ടേക്ക്, അത് ഞാന്‍ പേടിക്കുന്നില്ല...പിന്നെ വീട്ടുകാര്‍. ഇന്ന് വരെ അവരെ എതിര്‍ത്ത് ഞാനൊന്നും ചെയ്തിട്ടില്ല. അവര്‍ എതിര്‍ത്താല്‍ ഞാനൊട്ടു ചെയ്യുകയുമില്ല...എന്നാലും അവര്‍ എതിര്‍ക്കില്ല എന്നാണെന്‍റെ വിശ്വാസം...."

"അത് നിന്‍റെ മനസ്സിന്‍റെ നന്മ. നന്ദി...എന്നോട് ഈ ദയ കാണിച്ചതിന്. പക്ഷേ നീ ഒന്ന് മനസ്സിലാക്കണം. ഞാന്‍ പീഡിപ്പിക്കപ്പെടുന്നത്തിനു മുന്‍പ് എന്‍റെ മൌനസമ്മതത്തോടെ ഞാന്‍ ഒരുത്തന് മുന്നില്‍ ശരീരം പങ്കുവെച്ചവളാണ് ....ഞാന്‍ പാപിയാണ് ..."

"തെറ്റുചെയ്യാത്തവര്‍ ആരാണ്? നിന്‍റെ തെറ്റ് നീ മനസ്സിലാക്കി. അതിനു പ്രായശ്ചിത്തമായി സ്വന്തം ജീവന്‍ ത്യജിക്കാന്‍ തയ്യാറായവളാണ് നീ....അത് പോരെ എനിക്ക് നിന്‍റെ തെറ്റിനോട് പൊരുത്തപ്പെടാന്‍..."

"പക്ഷെ വൈകിപ്പോയോന്നൊരു പേടി....ഞാന്‍ രക്ഷപ്പെടുമോ? എനിക്ക് ജീവിക്കാനാവുമോ .....??"

"ഇന്ഷ അല്ലാഹ്, അള്ളാഹു എല്ലാം അറിയുന്നവനും മാപ്പാക്കുന്നവനുമാണ്. നിനക്ക് മാപ്പ് തരേണ്ടത്‌ അവനാണ്. അതിനായി നമുക്ക പ്രാര്‍ത്ഥിക്കാം....ജീവന്‍തന്നത് അവനാണ്, സമയമാവുമ്പോള്‍ അവന്‍ തന്നെ അതെടുത്തോളും....നീ പൂര്‍ണ്ണ സൌഖ്യത്തോടെ തിരിച്ചു വരുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു...."

"അല്ലാഹ്.......മാപ്പാക്കണേ..." ആ കണ്ണുനീരില്‍ ഒരായിരം തൌബയുടെ സ്വരം ഞാന്‍ കേട്ടൂ....
..==========
============
എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നു ഞാന്‍.
റൂമിലാകെ ഇരുട്ട്.
എല്ലാവരും നല്ല ഉറക്കിലാണ്.... സഹ്ലയുടെ ആത്മാവ് കൂടെ ഉണ്ടെന്നൊരു തോന്നല്‍... ഞാന്‍ ബെഡ്ഡില്‍ എഴുന്നേറ്റിരുന്നു.
അവള്‍ക്കു വേണ്ടി ഒരു ഫാത്വിഹ ഓതി ദുആ ചെയ്തു.
,,.,.,.======

Wednesday, March 5, 2014

നീർമാതളം പൂത്തകാലം

അന്നാണ് ഞാനത്രയേറെ നിന്നെ ശ്രദ്ധിച്ചത്
കൊരുത്തിട്ട മാലയില്‍ ഒന്നാവുന്ന
രണ്ടു ജീവിതങ്ങള്‍.
ഒപ്പം, നീ എന്റെ മനസ്സിലും.
പിന്നെ ഉണര്‍ന്ന പുലരിയിലെല്ലാം ‍ കണ്ടു,
ചാരെഅണഞ്ഞ കണങ്ങള്‍ ഓരോന്നും
നിന്‍ നറുമണം നുകര്‍ന്ന് മനം മറന്നിരിക്കുന്നത്..
അവയോടു മത്സരിച്ചെന്നവണ്ണം
ഇളം വെയിലവയില്‍ മഴവില്‍ തീര്‍ത്ത്‌ രസിക്കുന്നു.
നൈര്‍മല്യമേറും കതിരുകള്‍ പൊഴിഞ്ഞിടം
നിന്നോളം ശുദ്ധമായ്‌ പവനനില്‍ അലിയുന്നു
അത്ഭുതപ്പെടുത്തുന്ന-എന്‍ ലാളിത്യമേ
അസൂയ-പൂണ്ടെന്റെ വിരലുകള്‍
നിന്നെ നുള്ളിയെടുത്ത് മുടിയില്‍ ചൂടി
അഹങ്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.
.
.
തുളസി...ഡെയ്സി

ഇതൊന്നു വായിച്ചേ ....

വളരെ വേദനയോടെയാണ് ഞാന്‍ ഇത് പോസ്റ്റ്‌ ചെയ്യുന്നത്...
മിന്നിത്തിളങ്ങും പച്ചിലകള്‍ നമ്മള്‍...
ഓര്‍ക്കുക നാമും പഴുക്കുമൊരുനാള്‍...

കാശുണ്ടാക്കുന്നതിനിടയില്‍ സ്വന്തം അച്ഛനമ്മമാരെ അനാഥാലയങ്ങളില്‍ ആക്കുന്ന മക്കളുമാര്‍ ഒന്നോര്‍ക്കുക നിനക്കും ഒരു കുടുംബം ആകും, നിനക്കും മക്കള്‍ ഉണ്ടാകും, നിയും ജരാനരകള്‍ ബാധിച്ചു വയസാകും, അന്ന് നിന്റെ മക്കള്‍ നിന്നെ ഇങ്ങനെ ചെയ്യുമ്പോള്‍ മനസിലാകും അന്ന് നീ ചെയ്തപ്പോള്‍ നിന്റെ അച്ഛനമ്മമാര്‍ അനുഭവിച്ച വേദന.....

ഞാന്‍ തിരുവന്തപുരത്ത് ഉണ്ടായിരുന്നപ്പോള്‍ ഒരു ദിനം ഒരു വൃദ്ധ സദനത്തില്‍ ഞാന്‍ സന്ദര്‍ശിച്ചു...എല്ലാ മുഖങ്ങളും-അതിലെ എല്ലാ കണ്ണുകളും എന്നിലെക്കായിരുന്നു,അതും ഒരുപാട് പ്രതീക്ഷയോടെ..എന്റെ മകന്‍ ആണോ/എന്റെ പേരക്കുട്ടിയാണോ ആ വരുന്നത് എന്ന പ്രതീക്ഷ..എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയ ദിനമായിരുന്നു അത്..ഒരുപാട് പേരെ കണ്ടു.പലരും നല്ല നിലയില്‍ ജീവിച്ചിരുന്നവര്‍...ചിലര്‍ ആദര്‍ശ വാദികളായ നേതാക്കള്‍ക്ക് ജന്മം നല്‍കിയവര്‍...പക്ഷെ ജീവിതത്തിന്റെ സായാഹ്നത്തില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞ ലോകത്തേക്ക് തനിച്ചല്ല എങ്കിലും തനിച്ചാക്കി പ്രിയപ്പെട്ട മക്കള്‍/പേരക്കുട്ടികള്‍/ബന്ധുക്കള്‍ അവരവരുടെ സുഖങ്ങള്‍ തേടി പോയപ്പോള്‍ ഇവര്‍ അവരെ ഒരിക്കലും വെറുക്കുന്നില്ല-ശപിക്കുന്നില്ല, അവരുടെ സന്തോഷത്തിനായി സുഖത്തിനായി എന്നും പ്രാര്‍ത്ഥന മാത്രം..ആ ബന്ധുക്കള്‍ ഓര്‍ക്കുന്നില്ല അവര്‍ക്കും ഈ ഗതി വരാന്‍ സാധ്യത യുണ്ട് എന്ന്...ഞാന്‍ തിരികെ പോരാന്‍ ഒരുങ്ങുമ്പോള്‍ അറുപത്തിഅഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു അമ്മൂമ്മ എന്റെ കൈ പിടിച്ചു നിറഞ്ഞ മിഴികളോടെ പറഞ്ഞു..'മക്കളേ..നിങ്ങളുടെ അച്ഛനും അമ്മയും എത്ര ബുദ്ധിമുട്ട് ഉണ്ടാക്കിയാലും അവരെ ഒരിക്കലും ഇതുപോലെയുള്ള ഇടങ്ങളിലേക്ക് എത്തിക്കരുത്..'എന്ന്..ഏതാനും ചില നോട്ടുകള്‍ അവരുടെ കൈകളില്‍ ഞാന്‍ വെച്ചപ്പോള്‍ അത് നിരസിച്ചു കൊണ്ട് തന്റെ മുണ്ടില്‍ തിരുകിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു.."പണമാണ് വലുതെന്നു കരുതുന്നവര്‍ക്ക് തെറ്റി..സ്വന്തം മക്കളോടും പേരക്കുട്ടികളോടും കൂടെ അവരെ കണ്ടു കൊണ്ട് അവരുടെ ദുഖത്തിലും സന്തോഷത്തിലും പങ്കു കൊണ്ട് മരണം വരെ കഴിയുക എന്നുള്ളതാണ് ഞങ്ങളില്‍ പലരുടെയും ആഗ്രഹം..എല്ലാ മാസവും എനിക്ക് വരുന്ന ഡ്രാഫ്റ്റ്‌ കൊണ്ട് എനിക്കെന്തു കിട്ടാന്‍..എന്റെ മക്കളേ പോലെ ഒരിക്കലും നിങ്ങള്‍ ആകരുത്..."എന്ന് പറഞ്ഞു അവര്‍ പൊട്ടി ക്കരഞ്ഞു...ഒപ്പം കൂടെ എല്ലാം കണ്ടും കേട്ടും നിന്നവരും... 

-ഷെജീര്‍.എ.എസ്

Tuesday, March 4, 2014

പ്രണയിക്കുന്നവർ ഒരിക്കലും പിരിയാതിരിക്കട്ടെ

ജയപ്രകാശ് പ്രണയിച്ചത് സുനിതയുടെ ബാഹ്യസൗന്ദര്യത്തെയായിരുന്നില്ല; ആയിരുന്നെങ്കില്‍ അപകടത്തില്‍ മുഖത്തിന്‍െറ പകുതി ഭാഗവും നഷ്ടപ്പെട്ട സുനിതയെ ജീവിതത്തിലേക്ക് കൈപിടിച്ച് ആനയിക്കുമായിരുന്നില്ല. ജീവിച്ചിരിക്കാന്‍ എട്ട് ശതമാനം മാത്രം സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സുനിതയുടെ ജീവിതത്തിലെ പ്രകാശമായി ഇനിയെന്നും ജയപ്രകാശ് ഉണ്ടാവും. ഓപറേഷനുകളുടെ പരമ്പരക്കിടയിലെ മൂന്നുമാസത്തെ ഇടവേളയിലാണ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ജയപ്രകാശ്, സുനിതയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്.
പ്ളസ്ടുവിന് ഒരേ ക്ളാസില്‍ പഠിച്ചനാള്‍ മുതലുള്ള സൗഹൃദമാണ് നിനച്ചിരിക്കാതെ കടന്നുവന്ന അപകടത്തെയും മറികടന്ന് ഇരുവരെയും ഒന്നിപ്പിച്ചത്. കോയമ്പത്തൂരില്‍ താമസിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി പള്ളിപ്പുറത്ത് മുരളീധരന്‍െറയും ലതികയുടെയും മകള്‍ സുനിത ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ അദ്ഭുതമാണ്.
ഐ.ബി.എമ്മില്‍ പ്രോഗ്രാം മാനേജറായി ജോലി ചെയ്യുന്ന സുനിത മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മൂന്ന് വര്‍ഷം മുമ്പ് ഓണത്തിന് ബംഗളൂരുവില്‍ നിന്ന് കാറില്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് വരുമ്പോള്‍ ധര്‍മപുരിയില്‍വെച്ചായിരുന്നു അപകടം.
സുനിത സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. തലകീഴായി മൂന്ന് തവണ മറിഞ്ഞ കാറില്‍ നിന്ന് ഗുരുതര പരിക്കേറ്റ സുനിതയെ ആശുപത്രിയിലത്തെിച്ചപ്പോള്‍ രക്ഷപ്പെടാന്‍ സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മുഖത്തിന്‍െറ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ശരീരത്തില്‍ മറ്റ് പരിക്കുകള്‍ വേറെയും.
ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലെ ചികിത്സയില്‍ സുനിത പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പരിക്കുകള്‍ ഭേദമായെങ്കിലും മുഖത്തിനുണ്ടായ വൈകല്യം പരിഹരിക്കപ്പെട്ടിരുന്നില്ല. പിന്നെ മുഖം പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്ളാസ്റ്റിക് സര്‍ജറികളുടെ പരമ്പരയായി. ഏകദേശം 70 ശതമാനം പഴയ മുഖ സൗന്ദര്യം തിരിച്ചു ലഭിച്ചു.
വേദനകളുടെയും ദുരിതങ്ങളുടെയും കടല്‍ നീന്തുമ്പോള്‍ കുടുംബത്തോടൊപ്പം സുനിതക്ക് തുണയായി ജയപ്രകാശുമുണ്ടായിരുന്നു. കോയമ്പത്തൂര്‍ സുളൂര്‍ ആര്‍.വി.എസ് സ്കൂളില്‍ പ്ളസ് ടുവിന് പഠിച്ചകാലം മുതലാണ് ഇരുവരും സൗഹൃദത്തിലായത്. അമേരിക്ക കേന്ദ്രമായുള്ള ഹെലനോഗ്രേഡി ഡ്രാമ അക്കാദമയിലെ പരിശീലകനാണ് ജെയ് എന്ന ജയപ്രകാശ്. കോയമ്പത്തൂര്‍ സൂളുര്‍ സ്വദേശി പൂര്‍ണചന്ദ്രന്‍െറ മകനാണ് ജെയ്. സുനിതയെ ജീവിതസഖിയായി സ്വീകരിക്കാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ വീട്ടുകാര്‍ക്കും സമ്മതം. എന്നാല്‍ ആഴ്ചകള്‍ ഇടവിട്ടുള്ള പ്ളാസ്റ്റിക് സര്‍ജറികള്‍ മൂലം വിവാഹം നീണ്ടുപോയി. ഒടുവില്‍ സര്‍ജറികള്‍ക്കിടയില്‍ ലഭിച്ച മൂന്നു മാസത്തെ ഇടവേളയില്‍ ഗുരുവായൂരില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു. വിവാഹശേഷം ബ്രാഹ്മണ സമൂഹം ഹാളില്‍ സദ്യയും നടന്നു
#respect


അഭിമാനിക്കൂ ഒരു ഭാരതീയൻ ആയതിൽ