Wednesday, March 5, 2014

ഇതൊന്നു വായിച്ചേ ....

വളരെ വേദനയോടെയാണ് ഞാന്‍ ഇത് പോസ്റ്റ്‌ ചെയ്യുന്നത്...
മിന്നിത്തിളങ്ങും പച്ചിലകള്‍ നമ്മള്‍...
ഓര്‍ക്കുക നാമും പഴുക്കുമൊരുനാള്‍...

കാശുണ്ടാക്കുന്നതിനിടയില്‍ സ്വന്തം അച്ഛനമ്മമാരെ അനാഥാലയങ്ങളില്‍ ആക്കുന്ന മക്കളുമാര്‍ ഒന്നോര്‍ക്കുക നിനക്കും ഒരു കുടുംബം ആകും, നിനക്കും മക്കള്‍ ഉണ്ടാകും, നിയും ജരാനരകള്‍ ബാധിച്ചു വയസാകും, അന്ന് നിന്റെ മക്കള്‍ നിന്നെ ഇങ്ങനെ ചെയ്യുമ്പോള്‍ മനസിലാകും അന്ന് നീ ചെയ്തപ്പോള്‍ നിന്റെ അച്ഛനമ്മമാര്‍ അനുഭവിച്ച വേദന.....

ഞാന്‍ തിരുവന്തപുരത്ത് ഉണ്ടായിരുന്നപ്പോള്‍ ഒരു ദിനം ഒരു വൃദ്ധ സദനത്തില്‍ ഞാന്‍ സന്ദര്‍ശിച്ചു...എല്ലാ മുഖങ്ങളും-അതിലെ എല്ലാ കണ്ണുകളും എന്നിലെക്കായിരുന്നു,അതും ഒരുപാട് പ്രതീക്ഷയോടെ..എന്റെ മകന്‍ ആണോ/എന്റെ പേരക്കുട്ടിയാണോ ആ വരുന്നത് എന്ന പ്രതീക്ഷ..എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയ ദിനമായിരുന്നു അത്..ഒരുപാട് പേരെ കണ്ടു.പലരും നല്ല നിലയില്‍ ജീവിച്ചിരുന്നവര്‍...ചിലര്‍ ആദര്‍ശ വാദികളായ നേതാക്കള്‍ക്ക് ജന്മം നല്‍കിയവര്‍...പക്ഷെ ജീവിതത്തിന്റെ സായാഹ്നത്തില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞ ലോകത്തേക്ക് തനിച്ചല്ല എങ്കിലും തനിച്ചാക്കി പ്രിയപ്പെട്ട മക്കള്‍/പേരക്കുട്ടികള്‍/ബന്ധുക്കള്‍ അവരവരുടെ സുഖങ്ങള്‍ തേടി പോയപ്പോള്‍ ഇവര്‍ അവരെ ഒരിക്കലും വെറുക്കുന്നില്ല-ശപിക്കുന്നില്ല, അവരുടെ സന്തോഷത്തിനായി സുഖത്തിനായി എന്നും പ്രാര്‍ത്ഥന മാത്രം..ആ ബന്ധുക്കള്‍ ഓര്‍ക്കുന്നില്ല അവര്‍ക്കും ഈ ഗതി വരാന്‍ സാധ്യത യുണ്ട് എന്ന്...ഞാന്‍ തിരികെ പോരാന്‍ ഒരുങ്ങുമ്പോള്‍ അറുപത്തിഅഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു അമ്മൂമ്മ എന്റെ കൈ പിടിച്ചു നിറഞ്ഞ മിഴികളോടെ പറഞ്ഞു..'മക്കളേ..നിങ്ങളുടെ അച്ഛനും അമ്മയും എത്ര ബുദ്ധിമുട്ട് ഉണ്ടാക്കിയാലും അവരെ ഒരിക്കലും ഇതുപോലെയുള്ള ഇടങ്ങളിലേക്ക് എത്തിക്കരുത്..'എന്ന്..ഏതാനും ചില നോട്ടുകള്‍ അവരുടെ കൈകളില്‍ ഞാന്‍ വെച്ചപ്പോള്‍ അത് നിരസിച്ചു കൊണ്ട് തന്റെ മുണ്ടില്‍ തിരുകിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു.."പണമാണ് വലുതെന്നു കരുതുന്നവര്‍ക്ക് തെറ്റി..സ്വന്തം മക്കളോടും പേരക്കുട്ടികളോടും കൂടെ അവരെ കണ്ടു കൊണ്ട് അവരുടെ ദുഖത്തിലും സന്തോഷത്തിലും പങ്കു കൊണ്ട് മരണം വരെ കഴിയുക എന്നുള്ളതാണ് ഞങ്ങളില്‍ പലരുടെയും ആഗ്രഹം..എല്ലാ മാസവും എനിക്ക് വരുന്ന ഡ്രാഫ്റ്റ്‌ കൊണ്ട് എനിക്കെന്തു കിട്ടാന്‍..എന്റെ മക്കളേ പോലെ ഒരിക്കലും നിങ്ങള്‍ ആകരുത്..."എന്ന് പറഞ്ഞു അവര്‍ പൊട്ടി ക്കരഞ്ഞു...ഒപ്പം കൂടെ എല്ലാം കണ്ടും കേട്ടും നിന്നവരും... 

-ഷെജീര്‍.എ.എസ്

1 comment:

  1. Sharan Anand
    നന്ദി ഒരുപാട്

    ഷെജീര്‍.എ.എസ്

    ReplyDelete