ജോലി കഴിഞ്ഞ് വന്ന അയാള്‍ മകന്‍റെ കയ്യില്‍ മകനിഷ്ട്ടപെട്ട മിട്ടായി കൊടുത്തു കൊണ്ടാണ് അകത്തേക്ക് കയറിയത് ..
റൂമില്‍ കയറി റൂമിലിരുന്ന് ഭാര്യയോട് സംസാരിക്കുമ്പോഴാണ് അകത്ത് നിന്നും അയാളുടെ ഉമ്മ പേരകുട്ടിയോട് പറയുന്നതയാള്‍ ശ്രദ്ധിച്ചത്....
" ഈ മിട്ടായിക്ക് എന്ത് രസമാ ആര് കൊടുന്നതാ..?? മോന്‍റെ
ഉപ്പ കൊടുന്നതാണല്ലേ .." എന്ന് പറയുന്ന ഉമ്മയുടെ വാക്കുകള്‍ കേട്ടതും റൂമില്‍ നിന്നും പുറത്തേക്കിറങ്ങിയ അയാള്‍ ഉമ്മയോട് ചിരിച്ച് കൊണ്ട് ചോദിച്ചു " ഉമ്മാ.. ഉമ്മ ഈ മിട്ടായി ആദ്യായിട്ട് തിന്നാണോ ..?
അത് കേട്ടതും ഉമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു " നിന്റെ മോന്‍ നിര്‍ബന്ധിച്ച് തന്നപ്പോ ഒന്ന് തിന്ന് നോക്കിയതാ .ഇത്ര രസമുള്ള മിട്ടായി
ഞാന്‍ മുന്പ് തിന്നിട്ടില്ല "..!
ഉമ്മാനോടൊന്നും മറുപടി പറയാതെ അയാള്‍ റൂമില്‍ കയറി വാതിലടച്ചു നിറഞ്ഞ കണ്ണുകള്‍ തുടച്ചപ്പോള്‍ കരഞ്ഞതിന് കാരണം തേടിയ ഭാര്യക്കയാള്‍ വിതുമ്പി കൊണ്ട് മറുപടി കൊടുത്തു " പണ്ട് ഉപ്പ കൊണ്ട് വന്നിരുന്ന ഇതേ മിട്ടായി എന്റുമ്മ എത്രയോ തവണ എനിക്കെന്റെ ചെറുപ്പത്തില്‍ ആ കൈ കൊണ്ട് തന്നിട്ടുണ്ട് അന്നെല്ലാം അത് വാങ്ങി കഴിക്കുമ്പോള്‍ എന്‍റെ ഉമ്മ കഴിക്കാതെ ആയിരുന്നല്ലോ എന്ന് ഞാനറിയാന്‍ എനിക്കൊരു മകനുണ്ടാവേണ്ടി വന്നു .." :(

No comments:
Post a Comment